Wednesday, August 22, 2018

Getting over the 'Floods' in the Mind…



Getting over the 'Floods' in the Mind

(Mainly intended for the flood victims of Kerala)

It was painful to read the news of people who committed suicide or had heart attacks, when they returned from rehabilitation camps and saw the damage in their houses after the flood waters receded.

We must not forget that some people may develop problems with their mental health because of the stress they face now.

Some symptoms are given below.

- excessive sadness of mind

- lack of interest in anything

- excessive fatigue

- lack of sleep

- difficulty in interacting with others

- increase or decrease in speech

- decrease in attention and concentration 

- loss of appetite

- thoughts, threats, writing or attempts of suicide, 

- excessive anxiety 

- fear or suspicion without basis

- strange experiences such as hearing voices that are not there.

What such symptoms need is counselling and medical treatment.

Covering up the symptoms or attempting suicide are not the solution. On the contrary, that may cause things to go out of your hands. 

Please remember that suicide will not decrease the burden of your family, but only will increase it. The problems you have now will be over today or tomorrow. 

It is better to share the pain and troubles of your heart with someone who can listen to and understand you. Do remember that many others in this world have gone through much worse troubles, and have taken them as challenges, and they are now living happily. 

Don't forget that nothing has happened in our lives without the knowledge and permission of the Almighty. He Himself will give us the strength we need to overcome. We can thank Him that nothing worse has happened. 

Do find some time to engage in activities that will relax your mind, like recreation, friendships, exercise etc. Don't forget to have sufficient rest, sleep and nutritious food. 

Consider troubles as challenges. Dear brothers and sisters, together we can outlive this too. 

You can contact me if you would like to ask any doubts regarding mental health ( 9952343573 / 8838958232 ). 

Dr Sandeep B, Psychiatrist, Karunagappally. 




മനസ്സിലെ പ്രളയത്തിൽ നിന്നും കരകയറാം:




മനസ്സിലെ പ്രളയത്തിൽ നിന്നും കരകയറാം: (A Malayalam post on awareness about mental health for flood victims in Kerala)

പ്രളയ ജലം ഇറങ്ങിയ വീടുകളിൽ തിരിച്ചെത്തുന്നവർ അവിടുത്തെ നാശനഷ്ടങ്ങൾ കണ്ട ഞെട്ടലിലുള്ള ആത്മഹത്യയെയും ഹൃദയസ്തംഭനങ്ങളെയും കുറിച്ചുള്ള വാർത്തകൾ വളരെ വേദനയോടെയാണ് വായിച്ചത്.

ഇപ്പോഴുള്ള സമ്മർദ്ദത്തിൽ പലർക്കും പല മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള  സാധ്യതയുണ്ടെന്നു നാം മറക്കരുത്.
അതിൻറെ ചില ലക്ഷണങ്ങൾ ഇവയാണ്:

- അത്യധികമായ മനോവിഷമം

- ഒന്നിലും താത്പര്യമില്ലാതിരിക്കുന്നത്

- വലിയ ക്ഷീണം

- ഉറക്കക്കുറവ്

- മറ്റുള്ളവരോട് ഇടപഴകുന്നതിലുള്ള ബുദ്ധിമുട്ട്

- സംസാരം വളരെയധികം കുറയുകയോ കൂടുകയോ ചെയ്യുന്നത്

- ശ്രദ്ധക്കുറവ്

-  വിശപ്പില്ലായ്മ

- ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ, ഭീഷണികൾ, സംസാരം, എഴുത്തുകൾ, ശ്രമങ്ങൾ തുടങ്ങിയവ

- ആകുലചിന്തകൾ

- അകാരണമായ ഭയം, സംശയങ്ങൾ തുടങ്ങിയവ

- ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത് തുടങ്ങിയ വിചിത്രമായ അനുഭവങ്ങൾ.

ഇത്യാദി ലക്ഷണങ്ങൾക്ക് ശരിയായ കൗൺസലിങ്ങും ചികിത്സയുമാണ് വേണ്ടത്.

ലക്ഷണങ്ങൾ മൂടിവയ്ക്കുന്നതോ ആത്മഹത്യയോ ഒന്നിനും പരിഹാരമാകില്ല. മറിച്ചു അത് കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു കാരണമായേക്കാം.

ആത്മഹത്യ നിങ്ങളുടെ കുടുംബത്തിൻറെ ഭാരം കുറക്കുകയല്ല, മറിച്ചു കൂട്ടുകയാണ് ചെയ്യുന്നതെന്നു ഓർക്കണം. ഇപ്പോഴുള്ള കഷ്ടങ്ങളെല്ലാം ഇന്നല്ലെങ്കിൽ നാളെ മാറും.
നിങ്ങളെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും സാധിക്കുന്നവരുമായി ഹൃദയത്തിലെ നൊമ്പരങ്ങളും വേദനകളും പങ്കിടുന്നത് നല്ലതാണ്. നിങ്ങളേക്കാൾ എത്രയോ മടങ്ങു കഷ്ടതകൾ സഹിച്ച്, അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്, ഇന്ന് സന്തോഷമായി ജീവിക്കുന്ന എത്രയോ പേർ ഈ ലോകത്തുണ്ടെന്ന് ഓർക്കണം.

സർവ്വശക്തൻറെ അറിവില്ലാതെയും അനുവാദമില്ലാതെയും നമ്മുടെ ജീവിതത്തിൽ ഒന്നും തന്നെയും സംഭവിച്ചിട്ടില്ലെന്ന് നാം മറക്കരുത്. അവിടുന്ന് തന്നെ എല്ലാം അതിജീവിക്കാനുള്ള ശക്തി നമുക്ക് പകർന്നു തരും. ഇതിലും വലിയ കഷ്ടങ്ങൾ വന്നില്ലല്ലോ എന്നോർത്തു അവിടുത്തേക്ക് നന്ദി പറയാം.

മനസ്സിന് ആശ്വാസം തരുന്ന പ്രവൃത്തികളിൽ/ വിനോദങ്ങളിൽ/ വ്യായാമങ്ങളിൽ/ സൗഹൃദങ്ങളിൽ ഏർപ്പെടാൻ കുറച്ചു സമയമെങ്കിലും കണ്ടെത്താം. ആവശ്യത്തിനുള്ള വിശ്രമത്തിനും ഉറക്കത്തിനും പോഷകാഹാരത്തിനും വിട്ടുവീഴ്ച ചെയ്യരുത്.

പ്രയാസ്സങ്ങളെലാം വെല്ലുവിളിക്കുന്ന അവസരങ്ങളായി ഏറ്റെടുക്കാം, പ്രിയ സഹോദരങ്ങളേ... നമുക്ക് ഒന്നായി ഇതും അതിജീവിക്കാം.

ആർക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ എൻറെ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 8838958232.

ഡോ: സന്ദീപ്. ബി, സൈക്യാട്രിസ്റ്റ്, കരുനാഗപ്പള്ളി
ഈ-മെയിൽ: sandeeppsychiatry@gmail.com .